Trading – things to keep in mind | Malayalam

Podcast Duration: 7:19
ട്രേഡിങ്ങ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ​നമസ്കാരം ശ്രോതാക്കളെ. എയ്ഞ്ചൽ വണ്ണിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. നിങ്ങൾ ഞങ്ങളുടെ സ്ഥിരം ശ്രോതാവാണെങ്കിൽ വീണ്ടും സ്വാഗതം സുഹൃത്തേ. ഞങ്ങളുടെ പോഡ്കാസ്റ്റ് നിങ്ങൾക്ക് ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ എനിക്ക് നല്ല സന്തോഷമുണ്ട്, നിങ്ങൾ കൂടുതൽ കാര്യങ്ങൾക്കായി തിരികെ വരുന്നു എന്നുള്ളതിലും. കൂടുതൽ കൂടുതൽ ആവേശകരമായ ഉള്ളടക്കം നിങ്ങളിലേക്ക് എത്തിക്കാൻ ഇത് ഞങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങൾ ആദ്യമായാണ് ഇത് കേൾക്കുന്നതെങ്കിൽ സ്വാഗതം. ഇങ്ങനെയുള്ള പോഡ്‌കാസ്റ്റിൽ, എയ്ഞ്ചൽ വൺ തുടക്കക്കാർക്ക് വ്യാപാരം ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. ഇന്നത്തെ പോഡ്‌കാസ്റ്റിൽ, നിങ്ങൾ ട്രേഡ് ചെയ്യുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട പരിഗണനകളുടെ ഒരു ചെക്ക്ലിസ്റ്റ് ഞങ്ങൾ നിങ്ങൾക്ക് നൽകാൻ പോകുന്നു: ​നിങ്ങളുടെ ഗവേഷണം നടത്തുക: ​ഒരു കേസ് സ്റ്റഡി നോക്കാം.ഈ വര്ഷം തന്നെ കുറച്ച് ഐപിഓകൾ ഓവർ സബ്സ്ക്രൈബ്ഡ് ആയിരുന്നു. എന്നാൽ നിങ്ങൾ ആ കമ്പനിയുടെ ഫൈനാൻഷ്യൽസ് നോക്കിയാൽ, ഒരു നഷ്ടം ഉണ്ടാക്കുന്ന കമ്പനിയുടെ ഓഹരികൾ വാങ്ങാൻ എല്ലാവരും എന്തിനാണ് ഇത്രയധികം താൽപര്യം കാണിച്ചത് എന്ന് നിങ്ങൾ അത്ഭുതപ്പെടും. നിങ്ങൾ "ധാരാളം ബസ്സ്" അല്ലെങ്കിൽ പത്ര പ്രസിദ്ധീകരണവും "അറിയപ്പെടുന്ന കമ്പനി" എന്നൊക്കെ പറഞ്ഞു ഇൻവെസ്റ്റ് ചെയ്ത് സ്വന്തം പണം റിസ്ക് ചെയ്യുകയാണ്. പബ്ലിസിറ്റി, സോഷ്യൽ മീഡിയ ബസ്സ് എന്നിവ കമ്പനിക്ക് വാങ്ങാൻ കഴിയുമെന്ന് എപ്പോഴും ഓർക്കുക, ഒരു കമ്പനി പ്രശസ്തി നേടിയതുകൊണ്ട് അത് ലാഭമുണ്ടാക്കണമെന്നില്ല. ഏതൊരു ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നതിന് മുൻപും നിങ്ങൾ കമ്പനിയുടെ സാമ്പത്തിക ട്രാക്ക് റെക്കോർഡ് പരിശോധിക്കണം, അതിന്റെ സാധ്യതകളും ഭാവി പദ്ധതികളും ചരിത്രപരമായ സ്റ്റോക്ക് വിലനിർണ്ണയവും. ​എക്സ്പേർട് ടിപ്സും കോപ്പി ക്യാറ്റ് ട്രേഡിംഗും നിരസിക്കുക ​എക്സ്പേർട് ടിപ്സ് പലപ്പോഴും ഇതുപോലെ പ്രവർത്തിക്കുന്നുവെന്ന് ഓർമ്മിക്കുക: ഒരു "എക്സ്പേർട്" 1000 ആളുകളുമായി ബന്ധപ്പെടും. 500 ആളുകൾക്ക് സെൽ ചെയ്യാനുള്ള ടിപ്പ് കൊടുക്കും 500 ആളുകളോട് സ്റ്റോക്ക് വാങ്ങാനും പറയും. സ്റ്റോക്ക് വില കൂടുകയാണെങ്കിൽ, വാങ്ങിയ 500 വ്യാപാരികൾ സന്തോഷിക്കും അല്ലെങ്കിൽ സ്റ്റോക്ക് ഇടിഞ്ഞാൽ വിറ്റ 500 പേര് വില കുറയുന്നതിന് മുമ്പ് അവർ വിറ്റു എന്നുള്ളതിൽ സന്തോഷിക്കും. എങ്ങനെ പോയാലും അയാളുടെ പകുതി കോണ്ടാക്ട്സ് സന്തുഷ്ടരായിരിക്കും. എപ്പോഴും സ്വന്തം ഗവേഷണത്തെ ആശ്രയിച്ച് ഇൻവെസ്റ്റ് ചെയ്യുക. ​നിങ്ങളുടെ ഒരു സുഹൃത്ത് ഏതെങ്കിലും സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്ത് അത്യാവശ്യം സമ്പാദിച്ചാൽ നിങ്ങൾക്കും ഒരു പ്രേരണ ഉണ്ടാകും അതെ സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്ത് സമ്പാദിക്കാൻ. പക്ഷെ, വരുമാനം നിങ്ങൾ ഏത് വിലയ്ക്ക് വാങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വില കുറവായിരിക്കുമ്പോൾ നിങ്ങളുടെ സുഹൃത്ത് സ്റ്റോക്ക് വാങ്ങിയിരിക്കാം. വില സമാനമായി വർദ്ധിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല - പകരം, അടുത്ത രണ്ട് പോയിന്റുകൾ സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കും ( നിങ്ങളുടെ സ്വന്തം ഗവേഷണം നടത്തുന്നത് കൂടാതെ, നമ്മൾ ആദ്യത്തെ പോയിന്റിൽ പറഞ്ഞിരുന്നതുപോലെ). ​ടെക്നിക്കൽ ഇന്ഡിക്കേറ്റർസ് ഉപയോഗിക്കുക - എന്നാൽ സുരക്ഷിതമായി ഉപയോഗിക്കുക ​ടെക്നിക്കൽ ഇന്ഡിക്കേറ്റർസ്, അതായത്, മൂവിങ് ആവറേജ്‌സ്, വോളിയം, റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് എന്നിവ നിങ്ങൾക്ക് മുൻകൂട്ടി സ്റ്റോക്ക് പ്രൈസ് മൂവ്മെന്റ് പ്രവചിക്കാനുള്ള സഹായം ചെയ്യും. ​നിങ്ങൾ സേഫ് ആയിട്ടുള്ള ഒരു പ്ലേ പ്രെഡിക്ട് ചെയ്യൂ, എന്നാൽ ഒരു നീക്കം നടത്തുന്നതിനുമുമ്പ് സ്റ്റോക്ക് വില യഥാർത്ഥത്തിൽ പ്രവചിച്ചതുപോലെ നീങ്ങാൻ കാത്തിരിക്കുക. ​ടെക്നിക്കൽ ഇന്ഡിക്കേറ്റർസ് നിങ്ങൾക്ക് വില ഉയരുമോ താഴുമോ എന്ന ഒരു സൂചന തരും. അതനുസരിച്ച് നിങ്ങൾക്ക് വാങ്ങണോ അതോ (ഒരു സ്റ്റോക്ക് ഹോൾഡ് ചെയ്യുന്നുണ്ടെങ്കിൽ ) വിൽക്കണോ എന്ന് തീരുമാനിക്കാം. ​സ്റ്റോക്കുകൾ വിലയിരുത്താൻ അനുപാതങ്ങൾ ഉപയോഗിക്കുക ​ചില പ്രശസ്ത വ്യാപാരികളും നിക്ഷേപകരും പറയുന്നത് എപ്പോഴും നല്ല പി/ഇ അനുപാതം ഉള്ള ഓഹരികൾ ട്രേഡ് ചെയ്യുക എന്നാണ്. പ്രൈസ് ടുഏർണിങ്ങ്സ് റേഷിയോയിൽ സ്റ്റോക്കിന്റെ വിലയും കമ്പനിയുടെ വരുമാനവും കംപെയർ ചെയ്യുകയാണ്. കമ്പനിയുടെ വരുമാനം സ്റ്റോക്ക് പ്രൈസിന് മുകളിൽ ആണെങ്കിൽ അവർ പറയുന്നത് സ്റ്റോക്ക് "ഡിസ്കൗണ്ടിൽ" ആണ് ട്രേഡ് ചെയ്യുന്നത് എന്നാണ്. കുറച്ച് സമയത്തിനുള്ളിൽ ഉയർന്ന പ്രൈസ് കറക്ഷൻ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്, അതുകൊണ്ട് ഡിസ്‌കൗണ്ടിൽ വാങ്ങിയിട്ട് പ്രൈസ് കറക്ഷൻ കഴിഞ്ഞു നിങ്ങൾക്ക് വരുമാനം ഉണ്ടാകുമെന്ന് പറയുന്നതിൽ അർത്ഥമുണ്ട്. ​ഒരു സ്റ്റോപ്പ് ലോസ് നിശ്ചയിക്കുക. ​എപ്പോഴും മനസ്സിൽ വെക്കണം, എത്ര ഉയരത്തിൽ സ്റ്റോക്ക് പ്രൈസ് പോവുകയാണെങ്കിലും അത് പെട്ടെന്ന് മാറി തകരാനുള്ള സാധ്യത ഉണ്ട്. എപ്പോഴും ഒരു സ്റ്റോപ്പ് ലോസ്സ് സെറ്റ് ചെയ്യുക, അങ്ങനെ നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് സുരക്ഷിതമായിരിക്കും. ​ഒരു കാര്യം കൂടി: സ്റ്റോപ്പ് ലോസ് നന്നായി ആലോചിച്ച് സെറ്റ് ചെയ്യുക, കാരണം നിങ്ങൾ സ്റ്റോപ്പ് ലോസ് നല്ല റ്റൈറ്റ് ആയി വെച്ചാൽ സ്റ്റോക്ക് വില ആവശ്യത്തിന് വർദ്ധിക്കുന്നതിനുമുമ്പ് നിങ്ങളുടെ സ്ഥാനങ്ങൾ വിൽക്കപ്പെടും. ​പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കുക ​സുഹൃത്തുക്കളേ, എപ്പോഴും ഇത് മനസ്സിലാക്കൂ: സ്റ്റോക്ക് മാർക്കറ്റ് കുറച്ച് ഇമോഷണൽ ആണ്. ​ഉദാഹരണത്തിന് ,ഒരു ബജറ്റ് പ്രഖ്യാപനം എല്ലാ സ്റ്റോക്ക് വിലകളും പെട്ടെന്ന് ഒരു ടോസിൽ ഇടും, ഈ പ്രഖ്യാപനം കൊണ്ട് ഒരു കുഴപ്പവും ഇല്ലാത്ത കമ്പനികളിൽ പോലും. ​നിങ്ങൾ ഇങ്ങനെയുള്ള പ്രതികരണങ്ങളിൽ പെട്ടെന്ന് തന്നെ പ്രതികരിക്കാതിരിക്കൂ. നിങ്ങൾ നിങ്ങളുടെ സ്റ്റോക്‌സിനേയും അതുമായി ബന്ധപ്പെട്ട കമ്പനികളെയും മേഖലകളെയും മാത്രം ശ്രദ്ധിക്കൂ. ​ഒരു നിശ്ചിത സംഭവമോ പ്രഖ്യാപനമോ നിങ്ങളുടെ ഓഹരികളെ അല്ലെങ്കിൽ അവയുടെ മേഖലകളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുക. ​അസ്ഥിരമായ സമയങ്ങളിൽ ശാന്തമായിരിക്കൂ. കാര്യങ്ങൾ സെറ്റിൽ ആവുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ​റിസ്ക് അപ്പടൈറ്റും റിസ്ക് മിറ്റിഗേഷനും മനസിലാക്കുക ​കാര്യങ്ങൾ കൈവിട്ടു പോയാൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ കഴിയുന്ന മൂലധനത്തിന്റെ അളവ് കണ്ടുപിടിക്കുക. ആ തുക ഉപയോഗിച്ച് ട്രേഡ് ചെയ്യൂ. ​ഭക്ഷണം വസ്ത്രം മുതലായവ, അതായത് അടിസ്ഥാന ജീവിതച്ചെലവ്, വാടക, പലചരക്ക് സാധനങ്ങൾ,യൂട്ടിലിറ്റികൾ അല്ലെങ്കിൽ അടിസ്ഥാന ജീവിതശൈലി ചെലവുകൾ, ഇവയ്ക്കെല്ലാം പണം മാറ്റിവെച്ച് ബാക്കിയുള്ള തുകയ്ക്ക് ഇൻവെസ്റ്റ് ചെയ്യൂ. നിങ്ങളുടെ കൈയിലുള്ള മൂലധനം അപകടപ്പെടുത്തുന്നതിനുമുമ്പ് എല്ലായ്പ്പോഴും ​നിങ്ങൾക്ക് സ്ഥിര വരുമാന ഉറവിടം ഉണ്ടെന്ന് ഉറപ്പാക്കുക. ​റിസ്ക് മിറ്റിഗേഷൻ, അതായത് റിസ്ക് മാനേജ്‌മന്റ് അല്ലെങ്കിൽ റിസ്ക് മിനിമൈസഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിങ്ങൾ എപ്പോഴും സ്റ്റോപ്പ് ലോസ് സെറ്റ് ചെയ്യണം. ​അടുത്തതായി, നിങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുക ​ഏതൊരു സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിലും റിസ്ക് എന്തായാലും ഉണ്ടാകും. നിങ്ങൾ ഈ റിസ്ക് മാനേജ് ചെയ്യുകയാണ് വേണ്ടത്. ​നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുക ​പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം മിക്ക വ്യാപാരികളും തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രശസ്തമായ റിസ്ക് ലഘൂകരണ വിദ്യയാണ്. നിങ്ങൾ പല പല കമ്പനികളിൽ അല്ലെങ്കിൽ പല പല മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യൂ, അങ്ങനെ ഒരു കമ്പനിയുടെ അല്ലെങ്കിൽ ഒരു മേഖലയുടെ നഷ്ടത്തിൽ സ്വന്തം പണം മുഴുവൻ നഷ്ടപ്പെടുത്താതിരിക്കാം. ​ഒരു കമ്പനിയുടെ അല്ലെങ്കിൽ ഒരു മേഖലയുടെ നഷ്ടങ്ങൾ മറ്റു കമ്പനിയുടെ വരുമാനത്തോട് ഓഫ്സെറ്റ് ആവാനും സാധ്യത ഉണ്ട്. ​ഇതാണ് സ്മാർട്ട്, സേഫ് ട്രേഡിങ്ങ്. ​ ഫീസും ചാർജുകളും മറക്കരുത് ​ ബ്രോക്കറേജ് ഫീസും ചാർജും ശ്രദ്ധിക്കുന്നത് പ്രധാനമാണ്. എല്ലാ ട്രേഡുകൾക്കും ഒരു ശതമാനത്തേക്കാൾ ഒരു ഫ്ലാറ്റ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ചില ബ്രോക്കറെ തിരയുന്നതാണ് നല്ലത്. ​പഠിക്കാൻ എപ്പോഴും കൂടുതൽ ഉണ്ട് ​നിങ്ങൾ ട്രേഡ് ചെയ്ത് നിങ്ങൾക്ക് വരുമാനം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കോൺഫിഡൻസ് ഉണ്ടാകണം , എന്നാൽ ഓവർ കോൺഫിഡൻസ് പാടില്ല. ഒരുപാട് പഠിക്കാൻ ബാക്കിയാണ് എപ്പോഴും. ടെക്നിക്കൽ ഇന്ഡിക്കേറ്റർസിനെ കുറിച്ച് പഠിക്കുക, റൂൾ ബേസ്ഡ് ട്രേഡിംഗിനെക്കുറിച്ച് പഠിക്കുക, വിവിധ അസറ്റ് ക്ലാസുകളെക്കുറിച്ച് അറിയുക ... അങ്ങനെ അറിവ് വർധിപ്പിച്ചുകൊണ്ടേ ഇരിക്കൂ. ​സുഹൃത്തുക്കളേ, ഇത്രയുമാണ് നമ്മുടെ പോഡ്കാസ്റ്റ്. കേട്ട് കൊണ്ടിരിക്കൂ, പഠിച്ചുകൊണ്ടേ ഇരിക്കൂ. ഈ ചെക്ക്ലിസ്റ്റ് നിങ്ങൾക്ക് വളരെ ഉപകാരപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ​പോകുന്നതിനു മുന്നേ ഓർക്കൂ, ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ സ്വന്തം ഗവേഷണം നടത്തുകയും ചെയ്യണം. ​സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. Investments in the securities markets are subject to market risks. Read all the related documents carefully before investing.