Frequently asked questions about SGBs | Malayalam

Podcast Duration: 6:11
എസ്ജിബികളെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ- ​നമസ്കാരം സുഹൃത്തുക്കളേ, ഈ പോഡ്‌കാസ്റ്റിൽ നമ്മൾ സോവെറീൻ ഗോൾഡ് ബോണ്ട്സിനെ കുറിച്ച് ചർച്ച ചെയ്യും, കൂടാതെ സോവെറീൻ ഗോൾഡ് ബോണ്ട്സിനെക്കുറിച്ച് ഏതൊക്ക ചോദ്യങ്ങളാണ് കൂടുതലായും ചോദിച്ചു വരുന്നത് എന്നും കാണാം. ഞാൻ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളും നിങ്ങൾക്ക് തരും. ​ സോവെറീൻ ഗോൾഡ് ബോണ്ട്സ് ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ ആണ്, എന്നാലും ആളുകൾക്കിടയിൽ ഇതിനെക്കുറിച്ചുള്ള അറിവ് കുറവാണ്. ഈ ഇൻവെസ്റ്റ്മെന്റ് ഓപ്ഷനെക്കുറിച്ച് നിങ്ങൾ ഞങ്ങളുടെ പോഡ്‌കാസ്റ്റിൽ നിന്നും വിവരങ്ങൾ അറിയൂ എന്നിട്ട് തീരുമാനിക്കൂ ഇത് നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയുമായി സെറ്റ് ആവുമോ ഇല്ലയോ എന്ന്. ഇൻവെസ്റ്മെന്റിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് വളർച്ച, രണ്ടാമത്തേത് വെല്ത് പ്രൊട്ടക്ഷൻ. സോവെറീൻ ഗോൾഡ് ബോണ്ട്സിൽ വെല്ത് ക്രീയേഷന് ചെറിയ വശം മാത്രമാണുള്ളത് എന്നാൽ വെല്ത് പ്രൊട്ടക്ഷൻ ഇതിന്റെ വലിയ ഒരു ഗുണമാണ്. നമുക്ക് നോക്കാം സോവെറീൻ ഗോൾഡ് ബോണ്ട്സിനെക്കുറിച്ച് എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളെന്തൊക്കെയാണ് എന്നും അവയുടെ ഉത്തരങ്ങളും. ​ഒന്നാമത്തെ ചോദ്യം: സോവെറീൻ ഗോൾഡ് ബോണ്ട്സ് എന്താണ്, അതാരാണ് ഇഷ്യൂ ചെയ്യുന്നത്? ​സോവറിൻ ഗോൾഡ് ബോണ്ട്സ് ഗവണ്മെന്റ് നൽകുന്ന സെക്യൂരിറ്റികൾ ആണ്. മാർക്കറ്റിൽ നിന്നും ഫിസിക്കൽ ഗോൾഡ് വാങ്ങുന്നതിനുള്ള ഒരു ആൾട്ടർനേറ്റീവ് ആണിത്. ഈ ബോണ്ടുകൾ ആർബിഐ വഴിയാണ് ഇഷ്യൂ ചെയ്യപ്പെടുന്നത്. ​രണ്ടാമത്തെ ചോദ്യം: ഫിസിക്കൽ ഗോൾഡിന് പകരം എന്തുകൊണ്ടാണ് സോവറിൻ ഗോൾഡ് ബോണ്ട്സ് വാങ്ങേണ്ടത്? ഫിസിക്കൽ ഗോൾഡ് വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും അത്യാവശ്യം സമയവും സ്ഥലവും ആവശ്യമാണ്. സോവറിൻ ഗോൾഡ് ബോണ്ട്സിനു ഫിസിക്കൽ ഗോൾഡിന്റേത് പോലെ സ്ഥലം ആവശ്യമില്ല. അതിനാൽ നിങ്ങൾ റിസ്കിൽ നിന്നും സംഭരണച്ചെലവിൽ നിന്നും മുക്തരാണ്. ഗോൾഡ് വാങ്ങുന്ന സമയത്ത് അല്ലെങ്കിൽ ആഭരണം ഉണ്ടാക്കുന്ന സമയത്ത് അതിന്റെ മേക്കിങ് ചാർജസ്, ഗോൾഡിന്റെ പ്യൂരിറ്റി , പിന്നെ മറ്റു ഫാക്ടർസ് ഒക്കെ ഇമ്പോർട്ടൻറ് ആണ്. സോവറിൻ ഗോൾഡ് ബോണ്ട്സ് ഡിജിറ്റലി സ്റ്റോർ ചെയ്യാൻ പറ്റും. അങ്ങനെ നിങ്ങൾ ഇതിൽ നിന്നൊക്കെ മുക്തരാണ്. ​മൂന്നാമത്തെ ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സിൽ ആർക്കൊക്കെ ഇൻവെസ്റ്റ് ചെയ്യാം? സോവറിൻ ഗോൾഡ് ബോണ്ട്സിൽ വ്യക്തികൾ, ട്രസ്റ്റുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ഹിന്ദു യുണൈറ്റഡ് ഫാമിലീസ് അല്ലെങ്കിൽ എഛ്യുഎഫ്സ്, ഇവർക്കൊക്കെ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും. ഏതെങ്കിലും ഭാരതീയൻ സോവറിൻ ഗോൾഡ് ബോണ്ട്സ് വാങ്ങിയ ശേഷം രാജ്യം വിട്ട് വേറെ രാജ്യത്ത് താമസമാക്കിയാലും അയാളുടെ ഓണർഷിപ് നിലനിൽക്കും. ​നാലാമത്തെ ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സിൽ നിക്ഷേപിക്കുമ്പോൾ അനുവദനീയമായ ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിക്ഷേപം എന്താണ്? നിങ്ങൾ സോവറിൻ ഗോൾഡ് ബോണ്ട്സിൽ നിക്ഷേപിക്കുമ്പോൾ കുറഞ്ഞത് 1 ഗ്രാം ഇൻവെസ്റ്റ്മെന്റ് നടത്തണം, നിങ്ങൾക്ക് ഏറ്റവും കൂടുതൽ പോകാൻ കഴിയുന്നത് 4 കിലോയാണ്. എന്നിരുന്നാലും, നിങ്ങൾ ഒരു ട്രസ്റ്റോ സമാന സ്ഥാപനമോ ആണെങ്കിൽ, നിങ്ങളുടെ നിക്ഷേപത്തിന് 20 കിലോഗ്രാം വരെ പോകാം. ഓരോ വർഷവും ഈ ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട് എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. അതിനാൽ നിങ്ങൾ ഒരു വ്യക്തിഗത നിക്ഷേപകനാണെങ്കിൽ നിങ്ങൾക്ക് ഓരോ വർഷവും 4 കിലോ സോവറിൻ ഗോൾഡ് ബോണ്ട്സ് വാങ്ങാം. നിങ്ങൾ ഒരു ട്രസ്റ്റാണെങ്കിൽ, നിങ്ങൾക്ക് പ്രതിവർഷം 20 കിലോ സോവറിൻ ഗോൾഡ് ബോണ്ട്സ് വാങ്ങാം. ഒരു കുടുംബം ഒരു വർഷത്തിൽ 4 കിലോയിൽ കൂടുതൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് വിവിധ കുടുംബാംഗങ്ങളുടെ പേരിൽ ബോണ്ടുകൾ വാങ്ങാം. സോവറിൻ ഗോൾഡ് ബോണ്ട്സ് വാങ്ങാൻ യോഗ്യതയുള്ള 5 വ്യക്തികൾ കുടുംബത്തിൽ ഉണ്ടെങ്കിൽ, ഒരു നിശ്ചിത വർഷത്തിൽ അവർക്ക് 20 കിലോ വരെ വാങ്ങാം. പ്രായപൂർത്തിയാകാത്തവർക്ക് ഒരു ഗാർഡിയൻ വഴി സോവറിൻ ഗോൾഡ് ബോണ്ട്സിൽ നിക്ഷേപിക്കാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ​അഞ്ചാമത്തെ ചോദ്യം: എനിക്ക് സോവറിൻ ഗോൾഡ് ബോണ്ട്സ് എവിടെ നിന്ന് വാങ്ങാനാകും? സോവറിൻ ഗോൾഡ് ബോണ്ട്സ് നമുക്ക് ഫിസിക്കലി അല്ലെങ്കിൽ ഡിജിറ്റലി വാങ്ങാൻ സാധിക്കും. ഏതെങ്കിലും ഏരിയയിൽ ബാങ്കുകൾ ഇല്ലെങ്കിൽ ഒരു ഭാരതീയന് പോസ്റ്റ് ഓഫീസുകൾ വഴിയും സോവറിൻ ഗോൾഡ് ബോണ്ട്സ് വാങ്ങാം. സോവറിൻ ഗോൾഡ് ബോണ്ട്സ് ഡിജിറ്റലി വാങ്ങുന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ. ഇത് എല്ലാവരുടെയും സമയവും പരിശ്രമവും ഊർജ്ജവും ലാഭിക്കുന്നു. ​എസ്‌ജിബി ഓൺ‌ലൈനിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ പതിവായ ഓപ്ഷൻ ആണ്. ​ആറാമത്തെ ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സ് എങ്ങനെയാണ് ഇഷ്യൂ ചെയ്യുന്നത്? സോവറിൻ ഗോൾഡ് ബോണ്ട്സ് ട്രാഞ്ചുകളിലാണ് നൽകുന്നത്. സോവറിൻ ഗോൾഡ് ബോണ്ട്സിന്റെ ഇൻവെസ്റ്റ്മെന്റ് വിന്ഡോ തുറക്കാനുള്ള സമയം ആകുന്നതിനു രണ്ടു ദിവസം മുന്നേ ആർബിഐ അവരുടെ വെബ്‌സൈറ്റിൽ സ്വർണത്തിന്റെ വിലയും ബന്ധപ്പെട്ട ഫീസുകളും റിലീസ് ചെയ്യും. ​ഏഴാമത്തെ ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സിന്റെ കാലാവധി എത്രയാണ്? സോവറിൻ ഗോൾഡ് ബോണ്ട്സിന്റെ കാലാവധി 8 വർഷം ആണ്. 8 വർഷത്തിന് ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ ഇന്വേസ്റ്മെന്റും 2.5% പലിശയും കൂടെ ട്രാൻസ്ഫർ ചെയ്യപ്പെടും. ​എട്ടാമത്തെ ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സ് 8 വർഷത്തിന് മുന്നേ എടുക്കണമെങ്കിൽ എന്ത് ചെയ്യണം? നിങ്ങൾക്ക് സോവറിൻ ഗോൾഡ് ബോണ്ട്സ് 8 വർഷത്തിന് മുന്നേ വിൽക്കണമെങ്കിൽ 5 വർഷത്തിന് ശേഷം റീഡീം ചെയ്യാവുന്നതാണ്. നിങ്ങൾ സോവറിൻ ഗോൾഡ് ബോണ്ട്സ് ഡിജിറ്റലി ആണ് വാങ്ങുന്നതെങ്കിൽ അവ എക്സ്ചേഞ്ചിൽ ട്രേഡബിളും ആണ്. ഇതിനർത്ഥം നിങ്ങളുടെ സോവറിൻ ഗോൾഡ് ബോണ്ട്സ് ഡീമാറ്റ് രൂപത്തിൽ സംഭരിക്കുകയാണെങ്കിൽ നിങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് നിക്ഷേപകർക്ക് കൈമാറാൻ കഴിയും. നിങ്ങളുടെ ബോണ്ടുകൾ ഒരു ബന്ധുവിനോ സുഹൃത്തിനോ ഈ നിക്ഷേപത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുന്ന ആർക്കും സമ്മാനമായി നൽകാനോ കൈമാറാനോ കഴിയും. ​ഒൻപതാമത്തെ ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സ് ലോണിന് വേണ്ടി ഉപയോഗിക്കാൻ കഴിയുമോ? സോവറിൻ ഗോൾഡ് ബോണ്ട്സ് തീർച്ചയായും ലോണിന് ഉപകരിക്കും. നിങ്ങൾക്ക് സോവറിൻ ഗോൾഡ് ബോണ്ട്സ് കൊളാറ്ററൽ ആയി ഉപയോഗിക്കാം. നിങ്ങൾ ഏതെങ്കിലും ബാങ്ക് , ഫിനാൻഷ്യൽ ഇന്സ്ടിട്യൂഷൻ അല്ലെങ്കിൽ എൻബിഎഫ്സിയിൽ നിന്നും ലോൺ എടുക്കുമ്പോൾ സോവറിൻ ഗോൾഡ് ബോണ്ട്സ് സാധാരണ ഗോൾഡ് പോലെ തന്നെ ഉപയോഗിക്കാം. ​പത്താമത്തെയും അവസാനത്തെയും ചോദ്യം: സോവറിൻ ഗോൾഡ് ബോണ്ട്സിൽ നേടിയ പലിശക്കും ക്യാപിറ്റൽ ഗെയിൻസിലും എത്ര ടാക്സ് ആണ് ഉണ്ടാവുക? സോവറിൻ ഗോൾഡ് ബോണ്ട്സിൽ നേടിയ പലിശക്ക് ഇൻകം ടാക്സ് ആക്ടുമായി ബന്ധപ്പെട്ട ടാക്സ് ഉണ്ടാവും. എന്നാൽ സോവറിൻ ഗോൾഡ് ബോണ്ട്സിൽ നേടിയ ക്യാപിറ്റൽ ഗെയിൻസിൽ ടാക്സ് ഒന്നും ഉണ്ടാവില്ല. സോവറിൻ ഗോൾഡ് ബോണ്ട്സിൽ ടിഡിഎസും ഉണ്ടാവില്ല. അതുകൊണ്ട് സോവറിൻ ഗോൾഡ് ബോണ്ട്സ് സേഫും രസകരവുമായ ഇൻവെറ്സ്മെന്റ് വെഹിക്കിൾ ആണ്. ​ഇത്തരം കൂടുതൽ രസകരമായ കോൺടെന്റ്സിനായി , ഞങ്ങളുടെ ചാനൽ ഫോളോ ചെയ്യുക , സബ്‌സ്‌ക്രൈബുചെയ്യുക. കൂട്ടുകാരേ സ്വയം അപ്പ്സ്കിൽ ചെയ്യുന്നതിൽ അവസാനമില്ല, സാമ്പത്തിക പരിജ്ഞാനം നിരന്തരം വികസിക്കുന്നു ഒരിക്കലും അവസാനിക്കുന്നുമില്ല, അതിനാൽ അത്തരം കൂടുതൽ ഇൻഫൊർമേറ്റീവ് കണ്ടെന്റുകൾക്കായി തുടരുക! നിങ്ങളുടെ സ്വന്തം ഗവേഷണം നടത്താനും ഓർമ്മിക്കുക. ഇതുപോലുള്ള മറ്റു എഡ്യൂക്കേഷണൽ കോൺടെന്റ്സ് ഫോളോ ചെയ്ത് അപ്‌ഡേറ്റഡായി തുടരുക. എന്നാൽ പിന്നെ കാണാം. ​ ​അതുവരെ ഗുഡ് ബൈ. ഹാപ്പി ഇൻവെസ്റ്റിംഗ്! ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​