How to invest in shares in 2021?

Podcast Duration: 5:11
2021 ൽ ഷെയറുകളിൽ എങ്ങനെ നിക്ഷേപിക്കാം? ഹായ് ഫ്രണ്ട്‌സ്, ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​സുഹൃത്തുക്കളെ കോവിഡ് 19ന്റെ സമയത്ത് ഷെയർ മാർക്കറ്റിനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്. ഞാൻ എവിടെയെങ്കിലും ഏതെങ്കിലും കൂട്ടുകാരുടെ കൂടെ ചായ കുടിക്കാൻ ചെല്ലുമ്പോൾ സംസാരിച്ച് സംസാരിച്ച് എങ്ങനെയെങ്കിലും ഷെയർ മാർക്കറ്റിനെക്കുറിച്ച് സംസാരം തുടങ്ങും. ​ഇന്നലെ ഞാൻ അക്ഷയുമായി ഫേസ്ടൈമിൽ സംസാരിക്കുകയായിരുന്നു. അവൻ പറഞ്ഞു ഷെയർ മാർക്കറ്റ് ന്യൂസുകൾ കേട്ട് കേട്ട് അവനും നിക്ഷേപിച്ചാലോ എന്ന് ആലോചിക്കുകയാണെന്ന്. ഞാൻ അക്ഷയോട് പറഞ്ഞു അതൊരു നല്ല ഐഡിയ ആണ് മാത്രമല്ല അവനു ആഗ്രഹമുണ്ടെങ്കിൽ എന്തുകൊണ്ട് ചെയ്യാൻ തുടങ്ങിയില്ല? ​അതിനു ശേഷം എനിക്ക് മനസിലായി. സുഹൃത്തുക്കളെ നമ്മൾ ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ട് മാത്രമിരിക്കുകയാണെങ്കിൽ നമ്മൾ അത് ചെയ്യാൻ തുടങ്ങുന്നില്ല. എന്നാൽ നിങ്ങൾ ഏതായാലും ഈ പോഡ്‌കാസ്റ്റിൽ എത്തിയ സ്ഥിതിക്ക് ഈ വർഷം സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്തെങ്കിലും ചെയ്യാനുള്ള വഴി, അത് ചെയ്യാൻ ആരംഭിക്കുക എന്നതാണ്. എന്നാൽ, റെഡി അല്ലെ ഫ്രണ്ട്‌സ്? കാരണം ഈ പോഡ്‌കാസ്റ്റിൽ ഞാൻ അക്ഷയിയോട് പറഞ്ഞ കാര്യം തന്നെയാണ് പറയാൻ പോകുന്നത്. ഇൻവെസ്റ്റിംഗ് എങ്ങനെ തുടങ്ങണം എന്നും അക്ഷയ് എന്നോട് ചോദിച്ചു.അതും നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കുറപ്പുണ്ട്! അതിനാൽ 2021 ൽ ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം. ​എന്നാൽ കൂട്ടുകാരെ, ആദ്യ കാര്യങ്ങൾ ആദ്യം. ​2021ൽ കോവിഡ് രാജ്യത്തെ വളരെ റ്റൈറ് സിറ്റുവേഷനിൽ ആക്കിയിരിക്കുന്നു. എക്കണോമിയെ അല്ല, രാജ്യത്തെ. എന്ന് വെച്ചാൽ, കേസുകളുടെ റെക്കോർഡ് വളരെ കൂടുതലാണ് മാത്രമല്ല പല സ്റ്റേറ്റുകളിലും ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നു. അതിനാൽ ആദ്യം മനസിലാക്കേണ്ടത് 2021ൽ നിക്ഷേപം കോൺടാക്ട്ലെസ്സ് ആയി ഓൺലൈൻ ആയിട്ട് വേണം നടത്താൻ. അതിനാൽ, നിങ്ങളുടെ സ്വന്തം വീട്ടിലിരുന്ന്, ഓൺലൈനായി ഷെയർ മാർക്കറ്റിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് നമുക്ക് നോക്കാം! ​സുഹൃത്തുക്കളെ, ഓൺലൈൻ ആയി ഇൻവെസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് വേണ്ടത് ഒരു ഡീമാറ്റ് അക്കൗണ്ട് ആണ്. എടൊ, ഡീമാറ്റ് അക്കൗണ്ട് എന്ന് കേട്ട് പോഡ്കാസ്റ്റ് ഇട്ടിട്ട് പോവല്ലേ. കാരണം ഞാൻ ഇത് അക്ഷയ്‌യോട് പറഞ്ഞപ്പം അവനോർത്തു ഇതിന്റെ ടെക്‌നിക്കാലിറ്റീസ് ഒക്കെ പഠിക്കേണ്ടി വരില്ലേ, ഏതെങ്കിലും ഓഫീസിൽ ഒക്കെ പോയി, ഫോംസ് ഒക്കെ ഫിൽ ചെയ്യേണ്ടി വരില്ലെ എന്ന്. ഇങ്ങനെയൊന്നും വേണ്ട, കാരണം, ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അടുക്കളയിലിരുന്ന് രാവിലത്തെ ചായയും കുടിച്ചുകൊണ്ട് ഓൺലൈൻ ആയി ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാം. നിങ്ങളുടെ ഒന്ന് രണ്ടു ഐഡി കാർഡുകൾ കൈവശം വച്ചേക്കണം. കൃത്യമായി പറഞ്ഞാൽ പാൻ കാർഡും, ആധാർ കാർഡും. ഇപ്പഴാണെങ്കിൽ എല്ലാവരും ഇത് രണ്ടും ഫോട്ടോ ആക്കി ഫോണിൽ സൂക്ഷിച്ചു വെക്കാറുണ്ട്. നിങ്ങളുടെ ഡിജിറ്റൽ ലൈഫ് എളുപ്പമാക്കുന്നതിന് ഈ ചെറിയ തന്ത്രം നിങ്ങൾക്ക് പരിഗണിക്കാം. ​ആ, ഡീമാറ്റ് അക്കൗണ്ടിനെ കുറിച്ച് പറയുകയായിരുന്നു. അപ്പോൾ ഡീമാറ്റ് അക്കൗണ്ടിൽ സൈൻ അപ്പ് ചെയ്യുന്നത് ഇമെയിൽ അക്കൗണ്ടിൽ സൈൻ അപ്പ് ചെയ്യുന്നത് പോലെയേ ഉള്ളു. ഇത് സിമ്പിൾ ആണ്, പൂർണ്ണമായും ഡിജിറ്റൽ ആണ്, മാത്രമല്ല, ഇത് വളരെ എളുപ്പവുമാണ്. ​ഒരു പ്രാവശ്യം നിങ്ങൾ ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ , എന്നെ വിശ്വസിക്കൂ, നിങ്ങൾ യഥാർത്ഥത്തിൽ ഒരു പ്രോ ആയിത്തീരും, കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് അത് ചെയ്തു കൊടുക്കാനും കഴിയും. ​അപ്പോൾ സ്റ്റെപ് 1 കഴിഞ്ഞു. സൈൻ അപ്പ് ചെയ്തു കഴിഞ്ഞാൽ ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ആകും. എന്നാൽ അടുത്ത സ്റ്റെപ് എന്താ? ഗസ്സ് ചെയ്യൂ. ​സുഹൃത്തുക്കളെ, അടുത്ത സ്റ്റെപ് ഓൺലൈനിൽ ഓഹരികൾ വാങ്ങുക എന്നതാണ്! ഇതിനു വേണ്ടി നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രോക്കറുമായി നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോൾ, നിങ്ങൾ ഒരു ബ്രോക്കർ വഴി തന്നെ ആയിരിക്കും സൈൻ അപ്പ് ചെയ്‌തിരിക്കുക. നിങ്ങൾക്ക് ഒരു സ്റ്റാർട്ടിങ് പോയിന്റ് വേണമെങ്കിൽ, എയ്ഞ്ചൽ ബ്രോക്കിംഗ് ചില വാല്യൂവബിൾ നിർദ്ദേശങ്ങൾക്കൊപ്പം നിങ്ങൾക്ക് ഡീമാറ്റ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയുക - കാരണം ഏയ്ഞ്ചൽ ബ്രോക്കിങ് ഷെയറുകളുടെ ഡെലിവെറിക്ക് നിങ്ങളിൽ നിന്ന് ഫീസ് ഒന്നും ഈടാക്കുന്നില്ല. അത് അവരുടെ ലൈഫ്ടൈം വാഗ്ദാനമാണ്. കൂടാതെ, എയ്ഞ്ചൽ ബ്രോക്കിംഗ് ഷെയറുകളിൽ വെറും 20 രൂപയുടെ ഫ്ലാറ്റ് ട്രാൻസാക്ഷൻ ചാർജ് മാത്രമാണ് ഈടാക്കുന്നത്. അതിനാൽ, നിങ്ങൾ ഒരു ബ്രോക്കറുമായി ഒരു അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ, നിങ്ങൾ ചെയ്യേണ്ടത് ഓൺലൈനിലോ ബ്രോക്കറുടെ ആപ്ലിക്കേഷനിലൂടെയോ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക എന്നതാണ്. നിങ്ങൾ ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾ ഗൂഗിൾ വഴി കാര്യങ്ങൾ തിരയുന്നതുപോലെ, നിങ്ങൾക്ക് അവരുടെ സ്റ്റോക്ക് മാർക്കറ്റ് ചിഹ്നങ്ങളുപയോഗിച്ച് ഷെയറുകൾക്കായി തിരയാൻ കഴിയും! സ്റ്റോക്ക് മാർക്കറ്റ് സിംബലുകൾ നിങ്ങൾക്ക് അറിയുമായിരിക്കുമല്ലോ. ബേസിക്കലി ഓരോ കമ്പനിക്കും ഷെയർ മാർക്കറ്റിൽ ഓരോ പ്രത്യേക ചിഹ്നം ഉണ്ടായിരിക്കും, ഉദാഹരണത്തിന് മഹീന്ദ്രക്ക് എം&എം, റിലയൻസ് ഇന്ടസ്ട്രിസിനു റിലയൻസ് എന്നിങ്ങനെ. ​അതിനാൽ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ഷെയർ വാങ്ങേണ്ട കമ്പനി നോക്കുക എന്നതാണ്. നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ ബയ്‌ എന്ന് ക്ലിക്ക് ചെയ്തു നിങ്ങൾക്ക് ഷെയർ വാങ്ങാം - സ്റ്റോക്ക് മാർക്കറ്റിൽ ഷെയർ വാങ്ങുന്നതിനു വ്യത്യസ്ത രീതികൾ ഉണ്ടാവും അതായതു മാർക്കറ്റ് ബയ്‌ ഓർഡർ പ്ലേസ് ചെയ്യുക അല്ലെങ്കിൽ ലിമിറ്റ് ഓർഡർ പ്ലേസ് ചെയ്യുക. ഇക്കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ ഞങ്ങളുടെ മറ്റ് പോഡ്‌കാസ്റ്റുകളും പരിശോധിക്കാൻ മറക്കരുത്. ഇനി വിഷ്വൽ അസ്സിസ്റ്റൻസ് വേണമെങ്കിൽ ഒറ്റ ഫ്ലാഷിൽ അവയെല്ലാം വിശദീകരിക്കുന്ന വീഡിയോകളും ഞങ്ങളുടെ പക്കലുണ്ട്! ​പിന്നെന്താ, നിങ്ങളുടെ ഓർഡർ പ്ലേസ്ഡ് ആവും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഷെയറുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യും. ആമസോണിൽ സാധനങ്ങൾ വാങ്ങിയിട്ടുണ്ടോ? സ്റ്റോക്ക് വാങ്ങുന്നതിനു അത്ര സമയം പോലും വരില്ല. അത് കുറച്ചു സെക്കന്റുകളെ എടുക്കു, എന്ന് ഞാൻ കൂട്ടി പറയുകയല്ല.എന്നെ വിശ്വസിച്ചോളൂ. ഞാൻ എപ്പോഴും ചെയ്യുന്നതാണ്. ​ഇത് പഠിക്കുന്നത് രസമായിരുന്നു, അല്ലേ? ഒരു കാര്യം മാത്രം മനസ്സിൽ വെക്കുക,ഇപ്പോൾ നിങ്ങൾക്കറിയാം, ഇനി അവസരം നഷ്‌ടപ്പെടുത്തരുത്. അടുത്ത വലിയ സ്റ്റെപ് എടുക്കുക - അതായത്, ശരിക്കും ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുക. എന്നാൽ ഓഹരികൾ വാങ്ങുന്നതിനുമുമ്പ്, ശരിയായ തന്ത്രം പ്രയോഗിക്കാൻ മറക്കരുത്! ​ശരി,അപ്പോൾ ഞാൻ കുറച്ചു ഷെയറുകൾ വാങ്ങാൻ പോവുകയാണ്.അടുത്ത തവണ കാണാം. അത് വരെ ഏഞ്ചൽ ബ്രോക്കിംഗിൽ നിന്ന് വിട, ഹാപ്പി ഇൻവെസ്റ്റിംഗ്!! ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.