Leverage some of the top financial strategies to increase your wealth

Podcast Duration: 6:11
നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ചില മികച്ച സാമ്പത്തിക തന്ത്രങ്ങൾ പ്രയോജനപ്പെടുത്തുക ഹായ് ഫ്രണ്ട്‌സ്, ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സുഹൃത്തുക്കളെ, ഈ പോഡ്‌കാസ്റ്റിൽ നമ്മൾ സംസാരിക്കുന്നത് നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ലാഭം നേടാൻ നിങ്ങൾ പരിഗണിക്കേണ്ട സാമ്പത്തിക തന്ത്രങ്ങളെക്കുറിച്ചാണ്. സത്യത്തിൽ ഇതിനെക്കുറിച്ച്ഒരു ഫുൾ ബുക്ക് എഴുതേണ്ടി വരും. കാരണം സമ്പത്ത് വളർത്താനുള്ള ഒരുപാട് സ്ട്രാറ്റജികൾ ഉണ്ട്. എന്നാൽ ഇവിടെ, നിങ്ങൾ ഇപ്പോൾ തന്നെ പരിഗണിക്കേണ്ട ഏറ്റവും സാധാരണവും എളുപ്പത്തിൽ പിന്തുടരാവുന്നതുമായ സമ്പാദ്യ നിക്ഷേപ തന്ത്രങ്ങലാണ് ഉള്ളത്! ​വാല്യൂ ഇൻവെസ്റ്റിംഗ് ​വാല്യൂ ഇൻവെസ്റ്റിംഗ് ഏറ്റവും പ്രശസ്തമായ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ തന്ത്രങ്ങളിലൊന്നാണ്. അതിൽ നിക്ഷേപകർ വിലകുറഞ്ഞ, അല്ലെങ്കിൽ ഡിസ്‌കൗണ്ട് ഉള്ള സ്റ്റോക്കുകൾ മാത്രമേ വാങ്ങൂ. സ്റ്റോക്ക് മാർക്കറ്റിൽ സ്റ്റോക്ക് പ്രൈസുകൾ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ചില മാനിപുലേഷൻ അല്ലെങ്കിൽ ലളിതമായ ഡിമാൻഡ്-സപ്ലൈ ഇക്കണോമിക്സ് കാരണം ചില നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന കമ്പനികളുടെ സ്റ്റോക്ക് വില കൂടിയതായിരിക്കും. അതെ പോലെ, ഇതേ കാരണത്താൽ, ചില ലാഭകരമായ കമ്പനിയുടെ സ്റ്റോക്ക് വില കുറഞ്ഞതുമായിരിക്കും. സ്റ്റോക്ക് മാർക്കറ്റ് വില എല്ലായ്‌പ്പോഴും സ്റ്റോക്കിന്റെ യഥാർത്ഥ മൂല്യത്തെ സൂചിപ്പിക്കണമെന്നില്ല. ഒരു പ്രക്രിയയിലൂടെ, നിക്ഷേപകർ സ്റ്റോക്കിന്റെ ഇൻട്രിൻസിക് വാല്യൂ, അല്ലെങ്കിൽ യഥാർത്ഥ വില അറിയും. അഥവാ യഥാർത്ഥ മൂല്യം മാർക്കറ്റിൽ നടക്കുന്ന സ്റ്റോക്ക് വിലയേക്കാൾ കുറവാണെങ്കിൽ അവർ അത് വാങ്ങും. വില കൂടുമ്പോൾ അവർ അത് വിൽക്കും. ഈ സ്ട്രാറ്റജിയിൽ റിസ്ക് കുറച്ച് കുറവാണ് കാരണം ബിസിനസ്സ് സാധ്യതയുള്ള ഒരു കമ്പനിയുടെ ഓഹരി ആണ് നിക്ഷേപകൻ വാങ്ങുന്നത് , കൂടാതെ വില പതിവിലും കുറയുമ്പോൾ ആണ് അയാൾ സ്റ്റോക്ക് വാങ്ങുന്നത്. തൽഫലമായി വരുമാനം കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. ​ദീർഘകാലത്തേക്ക് നിക്ഷേപിക്കുക. ​മിക്കവാറും സ്റ്റോക്ക് മാർക്കറ്റ് റിസ്ക് സുസ്ഥിരമാക്കുന്നു - ഫ്ലാറ്റെൻ ആവുന്നു ദീർഘകാലത്തിൽ. ഷോട്ട് ടേമിൽ ചാഞ്ചാട്ടം വളരെ കൂടുതൽ ആയിരിക്കും. തുടക്കക്കാർക്ക്, ചാഞ്ചാട്ടമെന്നാൽ സ്റ്റോക്ക് വിലയിലെ ഏറ്റക്കുറച്ചിലുകളാണ്. ഓരോ മിനിറ്റിലും അത് എത്ര കുറയുകയും ഉയരുകയും ചെയ്യുന്നോ, അത്രയും അസ്ഥിരമായ ഒരു സ്റ്റോക്കാണ്. നിങ്ങൾ സ്റ്റോക്കുകൾ ഡേ ട്രേഡിംഗ് ചെയ്യുമ്പോൾ, റിസ്ക് താരതമ്യേന കൂടുതലാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, സ്റ്റോക്കിന് മൊത്തത്തിലുള്ള മുന്നേറ്റമുണ്ടെങ്കിൽ ഈ ഡിപ്‌സും സ്‌പൈക്കുകളും വലിയ വ്യത്യാസം ഒന്നും ഉണ്ടാക്കില്ല. അതിനാൽ നിക്ഷേപകർ എല്ലായ്‌പ്പോഴും ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ നിർദ്ദേശിക്കപ്പെടുന്നു. കമ്പനികൾക്ക് മോശം ദിനങ്ങളും നല്ല ദിവസങ്ങളും, മോശം ആഴ്ചകളും നല്ല ആഴ്ചകളും ഉണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, ശക്തമായ ബിസിനസ്സ് ഉള്ള കമ്പനികൾക്ക് സാധാരണയായി മുകളിലേക്ക് നീങ്ങുന്ന ഒരു സ്റ്റോക്ക് വില ഉണ്ടായിരിക്കും. ​റുപീ കോസ്ട് ആവറേജിങ് ​ഇത് മ്യൂച്വൽ ഫണ്ടിലും സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റമെന്റിലും വളരെ പോപ്പുലർ ആണ്, കാരണം വാല്യൂ ഇൻവെസ്റ്റിംഗ് പോലെ തന്നെ ഇതിൽ "ബയ്‌ ഇൻ പ്രൈസ്" കൊണ്ട് റിസ്ക് കുറക്കാവുന്നതാണ്. റുപീ കോസ്ട് ആവറേജിങ്ങിൽ ഒരു ഇൻവെസ്റ്റർ നിശ്ചിത തുക, നിശ്ചിത ഇടവേള അല്ലെങ്കിൽ നിശ്ചിത സ്റ്റോക്ക് / മ്യൂച്വൽ ഫണ്ടിൽ ആണ് നിക്ഷേപിക്കുക. സ്റ്റോക്കുകളുടെ വില നിമിഷങ്ങൾക്കകം മാറുന്നു, മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വിലയും ദിനംപ്രതി ചാഞ്ചാടുന്നു. തൽഫലമായി ചിലപ്പോൾ നിങ്ങൾക്ക് കുറച്ച് ഷെയറുകൾ അല്ലെങ്കിൽ യൂണിറ്റുകൾ ലഭിക്കും, ചിലപ്പോൾ അതെ വിലയിൽ ധാരാളം ഷെയറുകൾ അല്ലെങ്കിൽ യൂണിറ്റുകൾ ലഭിക്കും. നിങ്ങളുടെ കോസ്ട് ഓഫ് ഷെയർസ് അല്ലെങ്കിൽ കോസ്ട് ഓഫ് മ്യൂച്വൽ ഫണ്ട് യൂണിട്സ് ആവറേജ് ആയി പോകും. ​കോമ്പൗണ്ടിന്റെ പവർ ഉപയോഗിക്കുക ​കോമ്പൗണ്ടിന്റെ പവർ സൂചിപ്പിക്കുന്നത് കോമ്പൗണ്ട് ഇന്ററസ്റ്റ്(സ്കൂളിൽ പഠിച്ചിട്ടുണ്ട് ഇത്)! ഇത് യഥാർത്ഥത്തിൽ പലിശയുടെ പലിശയെ സൂചിപ്പിക്കുന്നു. ഓരോ തവണയും നിങ്ങളുടെ പ്രിൻസിപ്പലിൽ പലിശ നേടുമ്പോൾ, അത് യഥാർത്ഥ തുകയിലേക്ക് ചേർക്കുന്നു, അത് അടുത്ത സൈക്കിളിന്റെ പ്രിൻസിപ്പലായി മാറുന്നു. ഇത് നിങ്ങളുടെ ഇന്ററസ്റ്റിന്റെ എക്‌സ്‌പോണൻഷ്യൽ വളർച്ച അനുവദിക്കുന്നു. നിങ്ങൾ ഒരു 1000 രുപ ഇൻവെസ്റ്റ് ചെയ്തു . 10% ആണ് അതിന്റെ ഇന്ററെസ്റ് എന്ന് വിചാരിക്കുക. നിങ്ങളുടെ നിക്ഷേപം ആദ്യ പലിശയ്ക്ക് ശേഷം 1,100 രൂപ, രണ്ടാമത്തേതിന് ശേഷം 1,210 രൂപ എന്നിങ്ങനെ ആയിമാറുന്നു. നിങ്ങളുടെ അടിസ്ഥാന മൂലധനം വളരുന്നതിനനുസരിച്ച് നിങ്ങൾ നേടുന്ന പലിശ തുക വളരുന്നതിന് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും മ്യൂച്വൽ ഫണ്ടിൽ നിന്നും ലഭിക്കുന്ന വരുമാനം റീഇൻവെസ്റ്റ് ചെയ്യുക. ​സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് നിക്ഷേപിക്കുക ​വായ്പ എടുക്കുന്നതും പലിശ അടയ്ക്കുന്നതും ഒഴിവാക്കാൻ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ഇൻവെസ്റ്റ് ചെയ്യാം. പൊതുവേ, പലിശ അടയ്ക്കുന്നത് സമ്പാദ്യവുമായി പൊരുത്തപ്പെടുന്നില്ല. ​പകരം നിങ്ങൾ ഇന്ററെസ്റ്റ് സമ്പാദിക്കണം. വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എന്തുകൊണ്ട് അതിനുവേണ്ടി ഇൻവെസ്റ്റ് ചെയ്തുകൂടാ? നിക്ഷേപകർക്ക് ഇടത്തരം മുതൽ ഉയർന്ന അപകടസാധ്യതയുള്ള 3 മുതൽ 5 വർഷത്തെ ടേം മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ അവരുടെ റിസ്ക് അപ്പറ്റൈറ്റ്, വൈദഗ്ദ്ധ്യം, ആത്മവിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി നിക്ഷേപ മൂലധനം സ്റ്റോക്കുകളിൽ ഇടാം. പ്രത്യേകിച്ചും വെക്കേഷൻ, വീട്ടുപകരണങ്ങൾ, കാറുകൾ, ബൈക്കുകൾ, ഉന്നതപഠനങ്ങൾ എന്നിവപോലുള്ള കാര്യങ്ങൾക്കായി മുൻ‌കൂട്ടി ആസൂത്രണം ചെയ്യാനും നിങ്ങളുടേതായ രീതിയിൽ പണമടയ്ക്കാനും കഴിയും - നിങ്ങൾ അത് കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മൂലധനത്തിന്റെ ഒരു ഭാഗം നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. നിങ്ങൾക്ക് വളരെ ചെറിയ വരുമാനമാണുള്ളതെങ്കിലും ഭാഗിക വായ്പ എടുക്കേണ്ടിവന്നാലും, മുഴുവൻ തുകയും ക്രെഡിറ്റിൽ ഉണ്ടായിരിക്കുന്നതിനേക്കാളും, വലിയ പലിശ അടയ്ക്കുന്നതിനേക്കാളും നല്ലതാണത്. ​ഉയർന്ന പലിശയുള്ള കടം വീട്ടുക. ​നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിൽ ലേറ്റ് പേയ്‌മെന്റ് പിഴയും പലിശയും നൽകുന്നത് ശരിക്കും മണ്ടത്തരമാണ്. നിങ്ങൾ നിങ്ങളുടെ കാശ് ഏതെങ്കിലും ഇൻഷുറൻസ് കമ്പനിക്ക് ഇതുപോലെ വെറുതെ കൊടുക്കരുത്. ഇപ്പോൾ നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതിനാൽ അതുപോലുള്ള സേവനങ്ങൾ ഉപയോഗിക്കുക. പക്ഷെ ക്രെഡിറ്റ് കാർഡ് കടങ്ങളിൽ കുടുങ്ങരുത്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തുകയിൽ നിങ്ങൾക്ക് 25%വും , 40%വും അതിൽ കൂടുതലും വരെ നൽകേണ്ടി വരും! ​ഒരു കാര്യം ഇപ്പോൾ തന്നെ മനസിലാക്കൂ- നൽകേണ്ട മിനിമം തുക നിങ്ങളുടെ കാർഡ് സജീവമായി നിലനിർത്തുന്നതിന് നിങ്ങൾ നൽകേണ്ട തുകയാണ്. ബാക്കി തുകയ്ക്ക് മേൽ ഇന്ററെസ്റ്, അതും കോമ്പൗണ്ട് ഇന്ററെസ്റ് കൂട്ടിക്കൊണ്ട് പോവുകയാണ്. എത്രയും പെട്ടെന്ന് അതടച്ചു തീർക്കുക. ​നിങ്ങളുടെ റിസ്ക് അപ്പറ്റൈറ്റ് ഉചിതമായി ക്രമീകരിക്കുക ​നിങ്ങൾ സാലറീഡ് ആണ്, നിങ്ങൾക്ക് അത്യാവശ്യം സ്റ്റേബിൾ ആയിട്ടുള്ള ഒരു ജോലി ഉണ്ട്, നിങ്ങളെ ആശ്രയിക്കുന്ന ആരും ഇല്ല, എങ്കിൽ നിങ്ങൾക്ക് കുറച്ച് റിസ്ക് എടുക്കുന്നതിൽ കുഴപ്പമില്ല. ആശ്രയിക്കുന്നവർ എന്നാൽ വരുമാനം ഇല്ലാത്ത ജീവിതപങ്കാളി, മക്കൾ, വരുമാനമില്ലാത്ത അല്ലെങ്കിൽ റിടയർമെൻറ് ഫണ്ടുകൾ ഇല്ലാത്ത ​ വയസ്സായ മാതാപിതാക്കൾ, വൈകല്യമുള്ള സഹോദരങ്ങൾ എന്നിങ്ങനെ സാമ്പത്തികമായി നിങ്ങളെ ആശ്രയിച്ചു കഴിയുന്നവർ. എല്ലാത്തിനുമുപരി, നിങ്ങളുടെ നിക്ഷേപ മൂലധനം ഉടനടി ആവശ്യമായി വരുന്നില്ലെങ്കിൽ. നിങ്ങളുടെ റിസ്ക് അപ്പടൈറ്റ് ശ്രദ്ധാപൂർവ്വം പരിഗണിക്കുക. ​കൂട്ടരേ, ഇത് പഠിക്കുന്നത് രസകരമായിരുന്നില്ലേ? പഠനം ഇവിടെ നിർത്താൻ അനുവദിക്കരുത്, ഏയ്ഞ്ചൽ ബ്രോക്കിംഗ് വെബ്‌സൈറ്റിലും ഞങ്ങളുടെ യൂട്യൂബ് ചാനലിലും സമാനമായ മറ്റ് പോഡ്‌കാസ്റ്റുകളും വീഡിയോകളും വിദ്യാഭ്യാസ ഉള്ളടക്കവും പരിശോധിക്കുക. ​ശരി, അടുത്ത തവണ കാണാം. അതുവരെ ഏഞ്ചൽ ബ്രോക്കിംഗിൽ നിന്ന് വിട, ഹാപ്പി ഇൻവെസ്റ്റിംഗ്! ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ ​ ​ നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.