What is Dividend Date? Record Date? And Ex-dividend Date?
എന്താണ് ഡിവിഡന്റ് ഡേറ്റ്?റെക്കോർഡ് ഡേറ്റ്?എക്സ്-ഡിവിഡന്റ് ഡേറ്റ്?
ഹായ് ഫ്രണ്ട്സ്, ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്കാസ്റ്റിലേക്ക് സ്വാഗതം!
ഫ്രണ്ട്സ്, ഡിവിഡന്റ് മിക്ക ഇൻവെസ്റ്റേഴ്സിനും സന്തോഷമുള്ള വാക്കാണ്.
ഡിവിഡന്റ് എന്ന് കേൾക്കുമ്പോൾ സ്റ്റോക്ക് ഇൻവെസ്റ്റർസ് വളരെ സന്തോഷിക്കും
കാരണം ഇതിനർത്ഥം പോക്കറ്റിൽ സമ്പാദ്യം എന്നാണ്.എന്നാൽ
ഡിവിഡന്റുമായി ബന്ധപ്പെട്ടു ഇൻവെസ്റ്റേഴ്സിനു കൺഫ്യൂഷൻ ഉണ്ടാക്കുന്ന പല
വാക്കുകളും ഉണ്ട് ഉദാഹരണത്തിന്, റെക്കോർഡ് ഡേറ്റ് എന്നൊന്ന്
ഉണ്ടോ?അല്ലെങ്കിൽ എക്സ്- ഡിവിഡന്റ് ഡേറ്റ് എന്നാൽ എന്താണ്?ഡിവിഡന്റ്
ശരിക്കും എന്ന് കിട്ടുമെന്നാണ് ഒരു ഇൻവെസ്റ്റർ പ്രതീക്ഷിക്കേണ്ടത്? വരൂ
ഡിവിഡന്റ് ഡിസ്ട്രിബൂഷൻ പ്രക്രിയയുടെ പല സ്റ്റേജുകൾ കണ്ടുപിടിക്കാം- ഈ
സ്റ്റേജുകളെ ഡിവിഡന്റ് ഡേറ്റുകൾ എന്ന് വിളിക്കാം. ഏതൊരു ഇൻവെസ്റ്ററിനും
വളരെ അത്യാവശ്യമുള്ള 4 ഡിവിഡന്റ് ഡേറ്റുകൾ ഉണ്ട്. ആ 4 ഡിവിഡന്റ്
ഡേറ്റുകൾ ആണ് . ഡിവിഡന്റ് അനൗൺസ്മെന്റ് ഡേറ്റ് . റെക്കോർഡ് ഡേറ്റ് .
എക്സ്-ഡിവിഡന്റ് ഡേറ്റ് . ഡിവിഡന്റ് പേയ്മെന്റ് ഡേറ്റ് ശരിക്കും
ഡിവിഡന്റ് ഡിസ്ട്രിബൂഷൻ ഒരു പ്രക്രിയ ആണ്.ഏതൊരു പ്രക്രിയയും പോലെ
ഡിവിഡന്റ് ഡിസ്ട്രിബൂഷനും പല സ്റ്റേജുകൾ ഉണ്ട്. ഉദാഹരണത്തിന്, നിങ്ങൾ
ഒരു നെറ്റ്വർക്കിംഗ് പാർട്ടിയിലാണെന്നും ഒരു ലക്കി ഡ്രോ പ്രഖ്യാപിക്കുമെന്നും
കരുതുക - ബിസിനസ്സ് കാർഡുകൾ ഡ്രോ ചെയ്ത അതിഥികൾ വിദേശ
ഡെസ്റ്റിനേഷനുകളിലേക്ക് എല്ലാത്തരം ആഡംബരങ്ങളോടും കൂടിയ വക്കേഷൻ
വിജയിക്കും. ഇതാണ് ആദ്യത്തെ സ്റ്റേജ്. പിന്നെ എല്ലാവരും അവരവരുടെ
ബിസിനസ് കാർഡുകൾ ഫിഷ്ബൗളിൽ ഇടും. ചിലർ ആദ്യമേ തന്നെ ഇടും. പ്രൈസ്
നല്ലതായതുകൊണ്ട് മാത്രം, ചിലർ പിന്നീട് ഇടും. പിന്നീട് ലക്കി ഡ്രോയുടെ
സമയമാവും, വിന്നറിനെ അനൗൺസ് ചെയ്യും. ഇതാണ് മൂന്നാമത്തെ സ്റ്റേജ്.
നാലാമത്തെ സ്റ്റേജിൽ വിജയികൾ പോയി അവരുടെ സമ്മാനം ആസ്വദിക്കും.
ഇതുപോലെ ഡിവിഡന്റ് ഡിസ്ട്രിബൂഷനും ഒരു പ്രക്രിയയാണ്. സമ്മാന
പ്രഖ്യാപനത്തിനും സമ്മാനത്തിന്റെ യഥാർത്ഥ പണമിടപാടിനും ഇടയിൽ ചില
ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടത്തിനും അതിന്റേതായ പങ്കുണ്ട്- കൂടാതെ ഡിവിഡന്റ്
ഡിസ്ട്രിബ്യുഷനിലെ ഓരോ സ്റ്റേജും സ്റ്റോക്ക് പ്രൈസിനേയും ബാധിക്കും.
ഡിവിഡന്റ് ഡിസ്ട്രിബൂഷൻ ഡേറ്റ് # 1: ഡിവിഡന്റ് അനൗൺസ്മെന്റ് ഡേറ്റ് ഈ
ഡേറ്റിൽ ഡിവിഡന്റിന്റെ x% കമ്പനി ഷെയർഹോൾഡർമാർക്ക് നൽകുമെന്ന്
പ്രഖ്യാപിക്കും. ഈ സ്റ്റേജിൽ സ്റ്റോക്കിന് വേണ്ടിയുള്ള ഡിമാൻഡ് കൂടും, കാരണം
നിക്ഷേപകർ തങ്ങളുടെ നിക്ഷേപത്തിന് വേഗത്തിൽ ഡിവിഡന്റ് നേടാൻ
ആഗ്രഹിക്കുന്നു. അവർ ചിന്തിക്കുന്നത് ഒരു സ്റ്റോക്ക് വാങ്ങി ഉടനടി ഒരു
ഡിവിഡന്റ് ക്ലെയിം ചെയ്യുന്നതിനേക്കാളും മികച്ചത് എന്താണ്. ഡിമാൻഡ് ഈ
സമയത്ത് സ്റ്റോക്ക് വിലയെ ഉയർത്തുന്നു, മാത്രമല്ല പല നിക്ഷേപകരും എക്സിറ്റ്
ആവാൻ ഇത് ഒരു നല്ല സമയമായി കാണുന്നു, കാരണം അവർ കുറഞ്ഞ വിലയ്ക്ക്
സ്റ്റോക്ക് വാങ്ങിയിരിക്കാം. പ്രവർത്തനത്തിന്റെ വേഗത കാരണം സ്റ്റോക്ക്
വിലയിൽ ചെറിയ ചാഞ്ചാട്ടം ഒക്കെ കാണും. എന്നാൽ ഡിവിഡന്റ് അനൗൺസ്
ചെയ്തതിനു ശേഷവും നമുക്ക് ഒരു സ്റ്റോക്ക് വാങ്ങി, ഡിവിഡന്റ് ക്ലെയിം ചെയ്യാം
എന്നത് സത്യമാണോ?അതെ അവിടെയാണ് റെക്കോർഡ് ഡേറ്റും എക്സ്
ഡിവിഡന്റ് ഡേറ്റും പ്രവർത്തിക്കുന്നത്. ഡിവിഡന്റ് ഡിസ്ട്രിബ്യുഷൻ ഡേറ്റ് # 2:
റെക്കോർഡ് ഡേറ്റ്. ഈ ഡേറ്റിൽ ഡിവിഡന്റ് ലഭിക്കാൻ അർഹതയുള്ള ഓഹരി
ഉടമകളെ കമ്പനി തിരിച്ചറിയുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. റെക്കോർഡ്
ഡേറ്റിനു ശേഷം സ്റ്റോക്ക് പ്രൈസ് പൊതുവെ താഴും, കാരണം ഉറപ്പായും അടുത്ത
ഡിവിഡന്റിന്റെ സമയമായിരിക്കും. ചില നിക്ഷേപകർ ലോക്ക് ടേംസ് സ്റ്റോക്ക്
പ്രൈസ് ലിങ്ക്ഡ് നേട്ടങ്ങൾക്കായി കാത്തിരിക്കും. ഇൻട്രാഡേ വ്യാപാരികൾ
അവരുടെ വിവിധ തന്ത്രങ്ങൾ പയറ്റും. ചില ദീർഘകാല നിക്ഷേപകർ ഇപ്പോൾ
വില കുറഞ്ഞതിനാൽ സ്റ്റോക്ക് വാങ്ങുന്നത് ഉചിതമാണെന്ന് കണ്ടേക്കാം. എന്നാൽ
പൊതുവെ ഈ സ്റ്റേജിൽ സ്റ്റോക്ക് പ്രൈസ് സ്റ്റഡി ആവും അല്ലെങ്കിൽ താഴും.
റെക്കോർഡ്, റെക്കോർഡ് ഡേറ്റിന്റെ അവസാനം ആണുണ്ടാവുന്നത്. അതിനാൽ
റെക്കോർഡ് ഡേറ്റിൽ അല്ലെങ്കിൽ അതിനു മുൻപ് ഏതെങ്കിലും ഇൻവെസ്റ്റർ
സ്റ്റോക്ക് വാങ്ങിയാൽ ആ ഇൻവെസ്റ്ററിനു ഡിവിഡന്റ് ലഭിക്കും അല്ലെ? ഇല്ല,
കൂട്ടുകാരെ ഷെയറുകളുടെ ഡെലിവറിയും നമ്മൾ കണക്കാക്കേണ്ടതുണ്ട്. നിങ്ങൾ
ഷെയർ വാങ്ങുമ്പോൾ അത് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ 2 ദിവസത്തിനകം
കിട്ടും, അല്ലെ. റെക്കോർഡ് ഡേറ്റിൽ നിങ്ങളെ ഒരു ഷെയർഹോൾഡറായി
തിരിച്ചറിയണമെങ്കിൽ, നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ ഇതിനകം ഷെയറുകൾ
ഉണ്ടായിരിക്കണം. അതുകൊണ്ട് റെക്കോർഡ് ഡേറ്റിന്റെ 2 ദിവസം മുന്നേ നിങ്ങൾ
ഷെയറുകൾ വാങ്ങണം. അത് നമ്മെ എത്തിക്കുന്നത്…. ഡിവിഡന്റ്
ഡിസ്ട്രിബ്യുഷൻ ഡേറ്റ് # 3: എക്സ് ഡിവിഡന്റ് ഡേറ്റ്. ഒറ്റ അടിക്ക് ഡിവിഡന്റ്
നേടാൻ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ഓഹരികൾ വാങ്ങാനുള്ള
അവസാന അവസരമാണ് എക്സ്-ഡിവിഡന്റ് ഡേറ്റ്. ഈ ദിവസത്തിന് ശേഷം
സ്റ്റോക്കിന്റെ പുതിയ ബൈയറിനു ഡിവിഡന്റ് ലഭിക്കില്ല. റെക്കോർഡ് തീയതി
തിങ്കളാഴ്ചയോ ദീപാവലി അല്ലെങ്കിൽ റിപ്പബ്ലിക് ദിനമോ അല്ലെങ്കിൽ
മറ്റേതെങ്കിലും പൊതു അവധി ദിവസമോ വന്നാൽ എന്ത് സംഭവിക്കും? വളരെ
സിമ്പിൾ ആയി പറഞ്ഞാൽ, എക്സ് ഡിവിഡന്റ് ഡേറ്റ് റെക്കോർഡ് ഡേറ്റിൽ നിന്ന്
കൂടുതൽ പിന്നോട്ട് നീങ്ങുന്നു, അതായത് ഷെയർഹോൾഡർമാർക്ക് അവരുടെ
സ്റ്റോക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടിൽ റെക്കോർഡ് ഡേറ്റിൽ ലഭിക്കും. നിങ്ങൾ
ഡിവിഡന്റ് ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും റെക്കോർഡ്
ഡേറ്റും എക്സ് ഡിവിഡന്റ് ഡേറ്റും ശ്രദ്ധിക്കുക, കാരണം, വൈകിയതുകൊണ്ട്
നിങ്ങൾക്കതു നഷ്ടപ്പെടരുത്. ഡിവിഡന്റ് ഡിസ്ട്രിബ്യുഷൻ ഡേറ്റ് # 4:
ഡിവിഡന്റ് പേയ്മെന്റ് ഡേറ്റ് ഈ ഒരു ദിവസത്തിന് വേണ്ടി നിങ്ങൾ
പലപ്പോഴും നിൽക്കേണ്ടി വരും. കാരണം ഒരു കമ്പനിക്ക് അനൗൺസ്മെന്റിന്റെ
30 ദിവസത്തിനുള്ളിൽ പേഔട്ട് നടത്തണം. ഇപ്പം എല്ലാവരും ഓൺലൈൻ ആയി
ട്രേഡ് ചെയ്യുന്നത് കൊണ്ട് നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്
ആദ്യമേ രജിസ്റ്റർഡ് ആയിരിക്കും-ഡിവിഡന്റ് നേരെ ബാങ്ക് അക്കൗണ്ടിൽ
ക്രെഡിറ്റ് ആവും. തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ്
ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് തുകക്കായി കാത്തിരിക്കുക. ഓർക്കുക 2020
ലെ ബജറ്റ് പ്രഖ്യാപനമനുസരിച്ച് ഡിവിഡന്റ് പേഔട്ടിന് നിക്ഷേപകരുടെ മേൽ
നികുതി ചുമത്തിയിട്ടുണ്ട്. ടാക്സ് തുക നിങ്ങളുടെ ടാക്സ് സ്ലാബിനു
അനുസരിച്ചിരിക്കും. അഥവാ നിങ്ങളുടെ ടാക്സ് സ്ലാബ് 20% ൽ താഴെയാണെങ്കിൽ
നിങ്ങൾക്ക് ശരിക്ക് ലാഭമാണ്. കാരണം, നിങ്ങൾ അടയ്ക്കുന്ന നികുതി 2020
ബജറ്റിന് മുമ്പുള്ള ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സിൽ നിങ്ങൾ
അടക്കേണ്ടിയിരുന്നതിനേക്കാൾ കുറവാണ്. നിങ്ങൾ ടാക്സ് ബ്രാക്കറ്റിന് പുറത്ത്
ആണെങ്കിൽ, നിങ്ങളുടെ ഡിവിഡന്റുകളിൽ നിങ്ങൾക്ക് ടാക്സ് അടക്കേണ്ടതില്ല.
എന്നാൽ നിങ്ങൾ ഉയർന്ന ടാക്സ് ബ്രാക്കറ്റുകളിലൊന്നിൽ
അകപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഭീമമായ ടാക്സ് അടക്കേണ്ടി വരും.
അതിനാൽ ഡിവിഡന്റ് പ്രഖ്യാപന ഘട്ടത്തിൽ വില ഉയരുമ്പോൾ തങ്ങളുടെ
സ്റ്റോക്ക് വിൽക്കുന്നവരിൽ ഉയർന്ന ടാക്സ് ബ്രാക്കറ്റ് നിക്ഷേപകരും ഉൾപ്പെടാം.
ഇതെല്ലാം കേട്ടിട്ട് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും ഡിവിഡന്റ് ഡിസ്ട്രിബ്യുഷൻ
പ്രോസസ്സിലും ചില നിക്ഷേപകർക്ക് സ്റ്റോക്ക് നിക്ഷേപ അവസരങ്ങളും മറ്റ്
നിക്ഷേപകർക്ക് എക്സിറ്റ് അവസരങ്ങളും ഉണ്ടെന്ന്. നിക്ഷേപിക്കുന്നതിന് മുമ്പ്
എല്ലായ്പ്പോഴും ഓഹരിവിപണിയിലെ പ്രവർത്തനങ്ങൾ നന്നായി
മനസിലാക്കുക - ഈ പോഡ്കാസ്റ്റ് കേൾക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നത്
പോലെ. കൂട്ടുകാരെ ഇന്നത്തെ പോഡ്കാസ്റ്റിൽ ഇത്ര മാത്രം. അടുത്ത
പോഡ്കാസ്റ്റിൽ വീണ്ടും കാണാം. അതുവരെ ഏയ്ഞ്ചൽ ബ്രോക്കിങ്ങിൽ നിന്ന്
വിട. ഹാപ്പി ഇൻവെസ്റ്റിംഗ്. നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും
മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ
രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.